കോട്ടക്കൽ:
2024 -25 അക്കാദമിക വർഷത്തെ മലപ്പുറം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണം ഒക്ടോബർ 16 ന് 2 മണിക്ക് കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർസെക്കൻഡറി സ്കൂൾ ഹരിത വിദ്യാലയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ഇത്തവണ കോട്ടക്കൽ രാജാസ് സ്കൂളിലും കോട്ടൂർ എ കെ എം എച്ച് എസ് എസിലുമാ യിട്ടാണ് മലപ്പുറം റവന്യു ജില്ലാ കലോത്സവം നടക്കുന്നത്.
നവംബർ 26 മുതൽ 30 വരെയുള്ള തീയതികളിലായി നടക്കുന്ന മുപ്പത്തി അഞ്ചാമത് ജില്ലാ കലോത്സവത്തിന് തുടർച്ചയായി രണ്ടാം തവണയാണ് കോട്ടക്കൽ രാജാസ് സ്കൂൾ ആതിഥേയത്വം വഹിക്കുന്നത്.
സ്വാഗത സംഘരൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .എം കെ റഫീഖ ഉദ്ഘാടനം ചെയ്തു.
മുൻവർഷത്തെ അനുഭവങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കോട്ടക്കല്‍ നഗരത്തിന്റെ പ്രൗഢിക്കൊത്ത വിധം ജില്ലാ കലോത്സവം മനോഹരമാക്കുന്നതിന് എല്ലാവിധ പിന്തുണയും നേതൃത്വവും നൽകുമെന്ന് അവർ പറഞ്ഞു.
കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ യോഗത്തിൽ അധ്യക്ഷത വഹിച്ചു .ജില്ലാ കലോത്സവം പൂർണമായും കുറ്റമറ്റതാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
ആത്മാർത്ഥതയും സമർപ്പണ മനോഭാവമുള്ള ഒരു കൂട്ടം സംഘാടകരുടെ കയ്യിൽ കലോത്സവ നേതൃത്വം ഭദ്രമായിരിക്കുമെന്ന്ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് സൂചിപ്പിച്ചു.
കലയെയും സാഹിത്യത്തെയും നെഞ്ചിലേറ്റി, സാഹിത്യത്തിൻ്റെ കേന്ദ്രബിന്ദുവായികോട്ടക്കലിനെ നിലനിർത്തിയ
മൺമറഞ്ഞ ആയുർവേദ ഗുരുവര്യന്മാർക്ക് മുമ്പിലുള്ള ഒരു സമർപ്പണം കൂടിയായിട്ടാണ് രണ്ടാമതും ജില്ല കലോത്സവം രാജാസിലെത്തിയതെന്ന് ബഷീർ രണ്ടത്താണി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം.ഷാഫി,
മലപ്പുറം ഡി. ഇ. ഒ ഗീത കുമാരി ടീച്ചർ
രാജാസ് സ്കൂൾ പ്രിൻസിപ്പൽ പി.ആർ സുജാത
കോട്ടൂർ സ്കൂൾ പ്രിൻസിപ്പൽ അലി കടവണ്ടി,
കോട്ടക്കൽ നഗരസഭ
വൈസ് ചെയർമാൻ മുഹമ്മദലി ചെരട , കൗൺസിലർമാരായ ടി കബീർ മാസ്റ്റർ ,സനില പ്രവീൺ,കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
മലപ്പുറം എ ഇ ഒ മാരായ സന്തോഷ് കുമാർ , ജോസ്മി,ഡി പി സി മനോജ് കുമാർ, ബി.പി.സി മുഹമ്മദലി,വിദ്യാകിരണം കോഡിനേറ്റർ സുരേഷ് കൊളശ്ശേരി,ജില്ലാ കയറ്റി കോഡിനേറ്റർ അബ്ദുൽ റഷീദ്,
ഹയർ സെക്കണ്ടറി കോർഡിനേറ്റർ ഇസ്ഹാഖ് കാലടി ,കോട്ടൂർ സ്കൂൾ മാനേജർ ഇബ്രാഹിം ഹാജി, ഹെഡ്മിസ്ട്രസ് സൈബുന്നിസ ,മലപ്പുറം ജില്ല എച്ച് എം ഫോറം കൺവീനർ ഇസ്മയിൽ,സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് നാസർ എടരിക്കോട്,കെ പത്മനാഭൻ മാസ്റ്റർ,രാജാസ് സ്കൂൾ പിടിഎ പ്രസിഡണ്ട് സാജിദ് മങ്ങാട്ടിൽ എസ് എം സി ചെയർമാൻ അബ്ദുൽ റസാക്ക് മൂർക്കത്ത്, കോട്ടൂർ സ്കൂൾ പിടിഎ പ്രസിഡണ്ട് ഇഫ്തിഖാറുദ്ധീൻഎന്നിവർ പങ്കെടുത്തു.
കോട്ടക്കൽ നഗരത്തിലെ വ്യാപാരി വ്യവസായ ഏകോപന സമിതി അംഗങ്ങളും വിവിധ ക്ലബ്ബ് ഭാരവാഹികളും സംസ്കാരിക നായകൻമാരും യോഗത്തിൽ പങ്കാളികളായിരുന്നു
സ്വാഗതസംഘം ചെയർമാനായി കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങളെയുംവൈസ് ചെയർമാനായി ഡോ. കെ ഹനീഷ ,
നസീബ അസീസ് എന്നിവരെയും തിരഞ്ഞെടുത്തു.
ജനറൽ കൺവീനറായി ഡി ഡി ഇ രമേഷ് കുമാർ ,ട്രഷറർ ആയി ഡി.ഇ. ഒ ഗീതാകുമാരി ടീച്ചറെയും നിശ്ചയിച്ചു.യോഗത്തിൽ 17 സബ് കമ്മിറ്റികൾക്ക് രൂപം നൽകി
മലപ്പുറം ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.പി രമേഷ് കുമാർ സംഘാടകസമിതി രൂപീകരണ യോഗത്തിന് സ്വാഗതം പറയുകയും യോഗത്തെ നിയന്ത്രിക്കുകയും ചെയ്തു.രാജാസ് സ്കൂൾ ഹെഡ്മാസ്റ്റർ എം വി രാജൻ നന്ദി രേഖപ്പെടുത്തി.