കബ് - ബുൾ ബുൾ കുട്ടികൾക്ക് വേണ്ടി പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വേങ്ങര ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഉപജില്ലയിലെ കബ്- ബുൾബുൾ കുട്ടികൾക്ക് വേണ്ടി 'ഹരിയാലി' എന്ന പേരിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. പുഴയറിയാം , കാടറിയാം, വയലറിയാം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഫീൽഡ് ട്രിപ്പുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.

പ്രകൃതിയോടും അതിൻ്റെ ആവാസവ്യവസ്ഥയോടും ആഴത്തിലുള്ള ധാരണയും വിലമതിപ്പും വളർത്തിയെടുക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. വേങ്ങര ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിച്ചേർന്ന  200 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

  ഇരിങ്ങല്ലൂരിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ കഹാർ ഏ.വിയുടെ സംരക്ഷിത വനപ്രദേശം, കടലുണ്ടി പുഴയിലെ കാഞ്ഞിരക്കടവ്, ഇരിങ്ങല്ലൂർ പാടത്തെ പള്ളിക്കൽചിറയിലുമാണ്  പ്രകൃതി അനുഭവങ്ങൾ തേടി വിദ്യാർത്ഥികൾ എത്തിയത്.  കുടുംബശ്രീ ബാലസഭ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ടി. കെ റഹീം കുട്ടികൾക്ക് പുഴയറിവ് നൽകി.ക്യാമ്പിന്റെ ഭാഗമായി ഇരിങ്ങല്ലൂർ പാടശേഖര സമിതിക്ക് കീഴിലുള്ള കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

എ എം എൽ പി എസ് ഇരിങ്ങല്ലൂർ ഈസ്റ്റിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി അംജത ജാസ്മിൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഉർഷ മണ്ണിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി ഹമീദ്,എ. പി ഷാഹിദ, പി ടി എ പ്രസിഡണ്ട് അഷ്റഫ് കപൂർ, എം ടി എ പ്രസിഡന്റ്‌ ബാനുഷ ഹക്കീം എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രധാന അധ്യാപകൻ അലക്സ് തോമസ് സ്വാഗതവും   പ്രോഗ്രാം കൺവീനർ എ കെ നാദിർഷ നന്ദിയും പറഞ്ഞു.

 കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ ബഷീർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പ്രശോഭ്, പി വി കെ ഹസീന  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ഉപഹാരവും നൽകി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}