ഊരകം: സി പി എം എല്ലാ കാലത്തും കേരളത്തിൽ ആർ എസ് എസ് പ്രീണനം നടത്തിയ ചരിത്രമാണ് ഉള്ളത് എന്ന് ഡി സി സി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. ഊരകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ സെൻട്രൽ എസ്ക്യൂട്ടിവ് ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം കെ മാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ പറപ്പൂർ, അഷറഫ് രാങ്ങാട്ടൂർ,കോൺഗ്രസ്സ് നേതാക്കളായ കെ പി ഗിരീഷ് കുമാർ, എം രമേശ് നാരായണൻ, എൻ പി അസൈനാർ,എം രാധ രമേശ്,സേവ്യർ ഊരകം,എം കെ. ഷറഫുദ്ധീൻ, കെ കെ. മുഹമ്മദ് റാഫി,എൻ ടി. സക്കീർ ഹുസൈൻ, സുമിത രാജൻ,കെ കെ അബൂബക്കർ, വേലായുധൻ മാസ്റ്റർ, മണ്ണിൽ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
ആർ എസ് എസ് പ്രീണനം എന്നും സി പി എം മുഖമുദ്ര -വി എസ് ജോയ്
admin