ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ഗവ.യുപി സ്‌കൂൾ അതിന്റെ പഠന ജൈത്രയാത്ര നീണ്ട അമ്പത് വർഷത്തിലേക്ക് പാദമൂന്നുകയാണ്.
ഈ വിദ്യാലയത്തിൽ നിന്നും വിവിധ കാലഘട്ടങ്ങളിലായി പഠിച്ചിറങ്ങി വ്യത്യസ്ത മേഖലകളിലും പല ദേശങ്ങളിലുള്ളവരുമായ അനേകം പൂർവ്വ വിദ്യാർത്ഥികളുണ്ട്.
സ്‌കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. സമിതി രൂപീകരണത്തിനും വാർഷികാഘോഷ സംബന്ധമായ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനുമായി എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഇതൊരു ക്ഷണമായി സ്വീകരിച്ച് ഈ വരുന്ന ഒക്ടോബർ നാലാം തിയ്യതി വൈകുന്നേരം നാല് മണിക്ക് സ്കൂളിൽ എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു.
പൂർവ്വ വിദ്യാർത്ഥികൾ നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനു വേണ്ടി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കണമെന്ന് അറിയിക്കുന്നു.
https://surveyheart.com/form/66fdf266902c30698c6beddf
വിശ്വസ്തതയോടെ
ഹെഡ്മാസ്റ്റർ/പിടിഎ പ്രസിഡന്റ്