സി.പി.ഐ.എമിന്റെ ശരീരത്തിൽ ആർ.എസ്.എസ് പ്രേതം-എ.പി അനിൽകുമാർ

പറപ്പൂർ: വർത്തമാനകാല കേരളത്തിൽ ഗന്ധിയെകൊന്ന സംഘപരിവാർ ശക്തികൾക്ക് വിടുപണിചെയ്ത് സ്വന്തം കേസുകളും മറ്റും ഒത്തുതീർപ്പാർക്കി ബി.ജെ.പിക്ക് കളം ഒരുക്കി കൊടുത്തതിലൂടെ സി.പിഎമ്മിന്റെ ശരീരത്തിൽ ആർ.എസ്.എസ് പ്രേതം കടന്ന് കൂടിയിരിക്കുന്നുവെന്നും ഇതിനെതിരെ ജനാധിപത്യ മതേതരവിശ്വാസികൾ രംഗത്തിറങ്ങണമെന്നും പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിഅംഗം മുൻമന്ത്രി എ.പി.അനിൽ കുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു.

ബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ്റ് നാസർ പറപ്പൂർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജിദ്, കെ.എ.അറഫാത്ത്, എ.കെ.എ നസീർ, മണി നീലഞ്ചേരി, അരിക്കാട്ട് കുഞ്ഞിപ്പ,പി.പി ആലിപ്പു, കെ.എ റഹിം, ഖാദർ പങ്ങിണിക്കാട്ട്, എ.എ കുഞ്ഞിപ്പ, ബാവ കൂരിയാട്, പി.കെ സിദ്ധീഖ്,.വേങ്ങര ലൈവ്. ഹംസ തെങ്ങിലാൻ, എ.എ റഷീദ്, മാനു ഊരകം, രമേശ് നാരായണൻ, സക്കീർ അലി കണ്ണേത്ത്, സി.ടി മൊയ്തിൻ, സുലൈഖ മജീദ്, എൻ.പി അസൈനാർ, കരിം കാബ്രൻ, നാസിൽ പുവിൽ, സി.പി മറിയാമു, ഫിർദൗസ് കുന്നുംപുറം, റഹീസ് പങ്ങിണിക്കാടൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}