വേങ്ങര: വേങ്ങര ടൗണിൽ പതിനാല് വർഷം ട്രാഫിക്കിൽ ജോലി ചെയ്ത് ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റി സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹോം ഗാർഡ് അബ്ദുൽകരിമിന് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് യാത്രയാപ്പ് നൽകി. വേങ്ങരയിലെ ട്രോമാ കെയർ ഓഫിസിൽ വെച്ചുനടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന്റെ സ്നേഹോപഹാരം യൂണിറ്റ് പ്രവർത്തകരുടെ സാനിധ്യത്തിൽ വേങ്ങര എസ് ഐ രാധാകൃഷ്ണൻ ഹോം ഗാർഡ് കരീമിന് കൈമാറി.
പരിപാടിയിൽ വേങ്ങര യൂണിറ്റ് പ്രവർത്തകർ വീവിധ മേഖലകളിൽ സേവനം ചെയ്തതിനുള്ള സർട്ടിഫിക്കറ്റുകൾ യൂണിറ്റ് പ്രവർത്തകർക്ക് കരീം സാർ കൈമാറി.