പറപ്പൂർ: പറപ്പൂരിലും പരിസരപ്രദേശങ്ങളിലും ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക ഇനങ്ങളിലൊന്നാണ് കപ്പ കൃഷി. ഇത് സ്കൂളിലെ കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ അധ്യായന വർഷം നെൽകൃഷി,പച്ചക്കറി കൃഷി, സൂര്യകാന്തി കൃഷി എന്നിവ ചെയ്ത് മാതൃക കാണിച്ച പറപ്പൂർ ഐ യു ഹയർസെക്കൻഡറി സ്കൂൾ സ്കൂളിന് സമീപമുള്ള പറപ്പൂർ പാടത്ത് കപ്പ കൃഷി ഇറക്കുന്നത്. പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ കോപ്പിലാക്കൽ മുഹമ്മദ് കുട്ടിയുടെ സഹകരണത്തോടെയാണ് കൃഷി ഇറക്കുന്നത്.
സ്കൂളിലെ കാർഷിക ക്ലബ് അംഗങ്ങളായ കുട്ടികൾ കൃഷി ചെയ്യുന്നതിൽ നേരിട്ട് പങ്കെടുക്കുകയും, കൃഷി ചെയ്യുന്ന എല്ലാ ഘട്ടങ്ങളും വീഡിയോയിൽ പകർത്തി ബാക്കിയുള്ള കുട്ടികൾക്ക് കാണിക്കുകയും ചെയ്യും
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്l ടി ഇ കുഞ്ഞിപോക്കർ, സ്കൂൾ പ്രിൻസിപ്പൽ സി അബ്ദുൽ അസീസ്, വാർഡ് മെമ്പർമാരായ സി അബ്ദുൽ കബീർ, ടി ഇ സുലൈമാൻ, പ്രധാനാധ്യാപകൻ എ മമ്മു, പിടിഎ പ്രസിഡണ്ട് സുൽഫിക്കറലി, എം ടി എ പ്രസിഡന്റ് സമീറ, സ്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ മുഹമ്മദ് കുട്ടി ടി പി, ഇ കെ സുബൈർ,ചെറീദ് എന്ന മൊയ്‌ദീൻ കുട്ടി,അഷ്‌റഫ് ടി ടി ,ശാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.