വേങ്ങര: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ് ഊരകം കീഴ്മുറി (കുറ്റാളൂർ) യിൽ നിന്നും വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് അഞ്ചാം ക്ലാസിലെ കുട്ടികൾ സന്ദർശനം നടത്തി. പോസ്റ്റ് മാസ്റ്റർ സുരേഷ് സാർ കുട്ടികൾക്ക് പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങൾ ഓരോന്നായി വിശദീകരിച്ചു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ഇൻല്ലെന്റ്, സ്പീഡ് പോസ്റ്റ്, സാധനങ്ങൾ എത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസ് എടുത്തു.
പണ്ടുകാലത്തെ രീതികളെ കുറിച്ചും ഇപ്പോഴത്തെ രീതികളെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. കുട്ടികൾക്ക് എല്ലാവർക്കും പോസ്റ്റ് കാർഡ് നൽകുകയും ലെറ്റർ എഴുതി പോസ്റ്റ് ഓഫീസിൽ തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ നിന്നും എങ്ങനെയാണ് ഒരു കത്ത് എഴുതേണ്ടത് എന്നും പോസ്റ്റ് ചെയ്യേണ്ടതെന്നും ഉള്ള ധാരണ കുട്ടികൾക്ക് ലഭിച്ചു.പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുതന്ന സുരേഷ് സാറിന് ജി എൽ പി എസ് ഒക്കെ മുറിയിലെ ജിൻഷ് മാഷ് നന്ദി പറഞ്ഞു.