ഉർദു അന്തർ ദേശീയ ഭാഷ- പി.ഉബൈദുള്ള എം എൽ എ

മലപ്പുറം: ഇന്ത്യൻ ദേശീയോദ്ഗ്രഥനത്തിനും മതേതരത്വത്തിനും സ്വാതന്ത്ര്യ സമരത്തിനും വിലമതിക്കാനാവാത്ത സേവനങ്ങളർപ്പിച്ച ഉർദു അന്തർ ദേശീയ ഭാഷയായി മാറിയെന്നും ഈ ഭാഷയെ കേരളത്തിൽ പ്രചരിപ്പിക്കുന്നതിനും സ്കൂളുകളിൽ ഉർദു ഭാഷാ പഠനം ആരംഭിക്കുന്നതിനും മുഖ്യ പങ്ക് വഹിച്ച മലയാളിയായ ഉർദു കവിയായിരുന്നു എസ് എം സർവ റെന്നും അദ്ദേഹത്തിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ കർമ്മ ഭൂമിയായ മലപ്പുറത്ത് എസ് എം സർവർ ഉർദു അക്കാദമി സ്ഥാപിക്കണമെന്നും പി ഉബൈദുള്ള എം എൽ എ പറഞ്ഞു.

പ്രശസ്ത ഉർദു കവി, കഥാകൃത്ത്, വിവർത്തകൻ, ലേഖകൻ എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും മലപ്പുറം ഗവ. കോളേജ് ഉർദു വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച എസ് എം സർവർ ദേശീയ ഉർദു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ യു ടി എ സംസ്ഥാന പ്രസിഡണ്ടും  എഴുത്തുകാരനുമായ ഡോ. കെ പി ശംസുദ്ധീൻ തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു.
കെ യു ടി എ മുഖപത്രമായ ഉർദു ബുള്ളിൻ മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ. എം കെ ഗീതാ നമ്പ്യാർ കെ യു ടി എ മുൻ സംസ്ഥാന പ്രസിഡണ്ട് പി. മൊയ്തീൻ കുട്ടി മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
ആന്ധ്രപ്രദേശ് തിരുപതി ശ്രീ. വെങ്കടേശ്വര യൂണിവേഴ്സിറ്റി ഉർദു വിഭാഗം മേധാവി പ്രൊഫ. മുഹമ്മദ് നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
മദ്രാസ് യൂണിവേഴ്സിറ്റി ഉർദു വിഭാഗം മുൻ മേധാവിയും ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. സയ്യിദ് സജ്ജാദ് ഹുസൈൻ മുഖ്യാതിഥിയായിരുന്നു.
വിവിധ വിഷയങ്ങളിൽ എസ് സി ഇ ആർ ടി മുൻഉർദു റിസർച്ച് ഓഫീസർ എൻ മൊയ്തിൻ കുട്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉർദു വിഭാഗം പ്രൊഫസർ ഡോ. പി കെ അബൂബക്കർ, കൊണ്ടോട്ടി ഗവ കോളേജ് ഉർദു വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ പി ശിഹാബുദ്ദീൻ, ഗവ. കോളേജ് മലപ്പുറം ഉർദു വിഭാഗം മേധാവി ഡോ കെ പി ഷക്കീല എന്നിവർ വിഷയാവരണം നടത്തി. കെ യു ടി എ  സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ, ട്രഷറർ ടി എ റഷീദ് പന്തല്ലൂർ, കെ യു ടി എ മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ അബൂബക്കർ ഹാജി, പി.കെ അബുബക്കർ പട്ടർ കടവൻ, സിനിയർ പത്രപ്രവർത്തകൻ എൻ വി മുഹമ്മദാലി, കെ യു ടി എ സംസ്ഥാന ഭാരവാഹികളായ എം പി സത്താർ അരയങ്കോട്, ടി എച്ച് കരിം, പി.സി വാഹിദ് സമാൻ, ലഫ് പി. ഹംസ, എം കെ അൻവർ സാദത്ത്, അബ്ദുറഷീദ് തളിപ്പറമ്പ് കെ യു ടി എ ജില്ലാ ഭാരവാഹികളായ വി. അബ്ദുൽ മജീദ്,സാജിദ് മോക്കൻ, പി മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}