നബിദിന ആഘോഷവും മതസൗഹാർദ്ദ സദസ്സും നടത്തി

വേങ്ങര: കോമ്പിനേഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നബിദിന ആഘോഷവും മതസൗഹാർദ്ദ സാംസ്കാരിക ജനസദസും നടത്തി.
      
വർത്തമാന കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി വളരെ വളരെ വലുതാണെന്നും ഇത്തരത്തിലുള്ള പരിപാടികളെയാണ് നാം 
പ്രോത്സാഹിപ്പിക്കേണ്ടതെന്നും കൂട്ടായ്മയിൽ സംസാരിച്ച അനുഗ്രഹ പ്രഭാഷകർ വിലയിരുത്തി.
      
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
      
വേങ്ങര അമ്മഞ്ചേരി കാവ് ഭഗവതി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പുതിയ കുന്നത്ത് ഗോവിന്ദൻകുട്ടി പണിക്കർ, ഡോക്ടർ വിക്ടർ ജെ പെരിന്തൽമണ്ണ, ഹുസൈൻ വാഫി ബദ്രിയ നഗർ തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. 
    
ഡിസിസി ജനറൽ സെക്രട്ടറി കെ എ അറഫാത്ത്, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് പി കെ അസലു, വേങ്ങര പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ കെ രാമകൃഷ്ണൻ, എംടി എൻ ന്യൂസ് ചീഫ് എഡിറ്റർ കെ ടി എ സമദ്, റാഫ് സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദു, അസൈനാർ ഊരകം, മണി നീലഞ്ചേരി, പി പിഎ ബാവ, അഷറഫ് മ നരിക്കൽ, എൻ ടി മൈമൂന,ടി പി ശങ്കരൻ മാസ്റ്റർ, എംപി വേലായുധൻ മാസ്റ്റർ, സിദ്ദിഖ് കല്യാണപ്പുര,ടിപി മുഹമ്മദലി, തോട്ടശ്ശേരി ശിവ ശങ്കരൻ നായർ, സി ജമീല, ഹരിദാസൻ യു, സാവിത്രി വി പി തുടങ്ങിയവർ സംസാരിച്ചു.
  
അലി മനോല സ്വാഗതവും, മണ്ണിൽ ബിന്ദു നന്ദിയും പറഞ്ഞു. ചാരിറ്റി സാംസ്കാരിക രംഗത്ത് പ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് പുരസ്കാരം നൽകി ആദരിച്ചു. ജാബിർ ബാഖവി നെടുംപറമ്പ്, അബ്ദുറഹിമാൻ മുസ്ലിയാർ ചേറൂർ റോഡ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ നബിദിന അനുസ്മരണവും പ്രാർത്ഥനയും അന്നദാനവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}