കണ്ണമംഗലം: കുന്നുംപുറം, ചെരുപ്പടിമലയിലെ ധർമഗിരി കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ ഓഡിയോ വിഷ്വൽ ഹാളിന്റെയും ഡിജിറ്റൽ ആക്സസ് സെന്ററിന്റേയും സമർപ്പണം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, കോളജ് പ്രോഗ്രാം ഡയറക്ടർ പ്രൊഫ എ പി അബ്ദുൾ വഹാബ്, മുഖ്യ രക്ഷാധികാരി മുഹമ്മദ് അലി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പി. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. പൂവല്ലൂർ ഫൗണ്ടേഷൻ സെക്രട്ടറി പി അബ്ദുൽ റഊഫ് അധ്യക്ഷത വഹിച്ചു.
പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ പി കുഞ്ഞിമൊയ്തീൻ, ട്രഷറർ ടി പി അബ്ദുൽ മജീദ്, കോളജ് മാനേജർ മൊയ്തീൻ കുളമ്പിൽ തുടങ്ങിയവർ സന്നിഹിതരായി.