കാച്ചടി: ഗാന്ധിജിയുടെ നേതൃത്തിൽ 1930ൽ നടന്ന ദണ്ഡിയാത്രയുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് കാച്ചടി പി എം എസ് എ എൽ പി സ്കൂൾ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
ദണ്ഡി യാത്രയുടെ 94-ആം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടി സ്വാതന്ത്ര്യ സമരത്തിന്റെ ആത്മീയതയിലേക്ക് ഒരു സ്മരണയായി മാറി.
അധ്യാപകരും വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. മാർച്ചിന്റെ ചരിത്രപരമായ പ്രാധാന്യം പുതുതലമുറക്കു പഠിപ്പിക്കാനും സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ആദരവും പ്രകടിപ്പിക്കാനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
പുനരാവിഷ്കരിച്ച യാത്ര, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ മഹാത്മാ ഗാന്ധിയുടെ കരുത്ത്, ധീരത, സത്യാഗ്രഹത്തിന്റെ ശക്തി എന്നിവ പുതുക്കി ഓർമ്മിപ്പിച്ചു.
യാത്രക്ക് ഹെഡ്മിസ്ട്രസ് കെ കദിയുമ്മ ടീച്ചർ, പിടിഎ പ്രസിഡണ്ട് സിറാജ് എം, എസ് ആർ ജി കൺവീനർ ലേഖ അമ്പിളി, ഷൈനി ഡി ബി ,ലജീഷ് പി കെ, രാജേഷ് പി റ്റി, ഷബീർ വി എം, സഹീർ പി കെ, നൗഷിബ എന്നിവർ നേതൃത്വം നൽകി.