എ.ആർ നഗർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റുവിന്റെ 135ാം ജന്മദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഉബൈദ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, മജീദ് പൂളക്കൽ, ആസാദ് ഫൗണ്ടേഷൻ ഭാരവാഹികളായ അസ്ലം മമ്പുറം, ബഷീർ പുള്ളിശ്ശേരി, ഷെഫീഖ്, ബൂത്ത് പ്രസിഡൻ്റ് അബൂബക്കർ പുകയൂർ , എന്നിവർ സംസാരിച്ചു.ടൗൺ കോൺഗ്രസ് ഭാരവാഹികളായ ശ്രീധരൻ കൊളപ്പുറം, ഹമീദ് കൊളപ്പുറം, റഷീദ് എന്നിവർ നേതൃത്വം നൽകി.