വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അരീകുളം അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു

വേങ്ങര: ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അരീകുളം അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഹസീന ബാനു ഉദ്ഘാടനം ചെയ്തു. തുടർന്ന്
കുട്ടികളുടെ ഘോഷയാത്രയും മധുര പലഹാരവിതരണവും നടത്തി.

ചടങ്ങിൽ അംഗനവാടി വർക്കർ ശോഭന, ഹെൽപ്പർ അനിത ജി എം, ജി എം വി എച്ച് എസ് എസിലെ എൻ എസ് എസ് വിദ്യാർത്ഥികളും അധ്യാപകരും  മറ്റു രക്ഷിതാക്കളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}