ആക്‌സിഡന്റ് റെസ്ക്യൂ 24×7 തിരൂരങ്ങാടി താലൂക്ക് രൂപീകരിച്ചു

ആക്‌സിഡന്റ് റെസ്ക്യൂ 24×7  തിരൂരങ്ങാടി താലൂക്ക് രൂപീകരണവും &  തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ തീ പിടുത്തത്തിൽ ജീവൻ രക്ഷാപ്രവർത്തനത്തിൽ മുൻനിരയിൽ പ്രവർത്തിച്ച  താലൂക്ക് ഹോസ്പിറ്റലിൽ സ്റ്റാഫുകളെ ആദരിക്കലും സംഘടിപ്പിച്ചു. മുഖ്യ അതിഥിയായി തിരൂരങ്ങാടി താലൂക്ക് സൂപ്രണ്ട് സംസാരിച്ചു.

ചടങ്ങിൽ ആക്‌സിഡന്റ് റെസ്ക്യൂ 24×7 സ്റ്റേറ്റ് കോഡിനേറ്റർ ജംഷീർ കൂരിയാടൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് സുനിൽ ബാബു കിഴിശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ് ഫാസിൽ കൂരിയാട്,  ജില്ലാ ജോയിന്റ് സെക്രട്ടറി  ജംഷാദ് പടിക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് സലീം പുകയൂർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായ തീ പിടുത്തം ശ്രദ്ധയിൽ പെട്ട ഉടനെ  മറ്റുള്ളവരെ അറിയിക്കുകയും  ഉടനെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയും ചെയ്ത  സെക്യൂരിറ്റി അർമുകൻ സി പി,  നേഴ്സിംഗ് ഹെഡ് സ്റ്റാഫ്‌ രഞ്ജിനി, നേഴ്സിംഗ് സ്റ്റാഫ്‌ ഹരി പ്രസാദ് എന്നിവരെ മൊമെന്റോ നൽകി ആധരിച്ചു. 

തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളായി പ്രസിഡന്റ് അൽത്താഫ്, സെക്രട്ടറി മുഹമ്മദ്‌ വേങ്ങര, ട്രഷറർ   സഫീഖ് സി കെ നഗർ, രക്ഷാധികാരി അഷ്‌റഫ്‌ വി കെ പടി, വൈസ് പ്രസിഡന്റ്  മാരായി അബ്ദുൽ വഹാബ് ചേളാരി, നൗഫൽ കോട്ടക്കൽ, ജോയിൻ സെക്രട്ടറിമാരായി. അഷ്‌റഫ്‌ പലച്ചിറമാഡ്,  സിറാജ് എ ആർ നഗർ എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ ആക്‌സിഡന്റ് റെസ്ക്യൂ ജില്ലാ താലൂക്ക് ഭാരവാഹികൾ   പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}