മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ശബ്ദവും വെളിച്ചവും തടസ്സപ്പെടുത്തുവാൻ ശ്രമം

കോട്ടക്കൽ: ജില്ലാ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് ഇംഗ്ലീഷ് കിറ്റ് മൂകാഭിനയം ഇരുള നൃത്തം തുടങ്ങിയ മത്സരങ്ങൾ നടക്കേണ്ട നൂപുരധ്വനി, മഞ്ജീരം എന്നിവേദികളിലേക്കുള്ള ശബ്ദ വെളിച്ച സംവിധാനങ്ങൾക്ക് ആവശ്യമായ കേബിളുകളാണ് ഇന്നലെ രാത്രി സാമൂഹ്യദ്രോഹികൾ മുറിച്ചിട്ടത്.ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ മൂലം കൃത്യസമയത്ത് കണ്ടെത്താനും പ്രശ്നം പരിഹരിക്കാനും കഴിഞ്ഞു. അത് മൂലം മത്സരങ്ങൾക്ക് യാതൊരുവിധ തടസ്സവും സംഭവിച്ചില്ല.എങ്കിലും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുക മാത്രമല്ല വലിയ രീതിയിലുള്ള അപകടസാധ്യത കൂടിയുള്ള ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തികൾക്കെതിരെ കൃത്യമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ 
ഉപഡയറക്ടർക്ക്  കമ്മിറ്റി കൺവീനർ പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ തുടർനടപടികൾക്ക് വേണ്ടി പോലീസിനെ സമീപിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}