വേങ്ങര: എം.ബി.ബി എസ് ഡോക്ടറേറ്റ് നേടി പാണ്ടികശാലയുടെ അഭിമാനമായി മാറിയ തൂമ്പിൽ മഹ്‌ഫൂസിനേയും തൂമ്പിൽ ഷമീമിനേയും പാണ്ടികശാല യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റി പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉപഹാരം സമർപ്പിച്ചു.
വാർഡ് മെമ്പർ യൂസുഫലി വലിയോറ, എം.എസ്എഫ് ഭാരവാഹികളായ പി. കെ ഹംറാസ് പി.സൽമാൻ, കെ.എം. സുഹൈൽ, ടി. ജുനൈദ്, എ.ആർ നഗർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട് കെ.ലിയാക്കത്തലി, സി.കെ മുഹമ്മദാജി എന്നിവർ സംബന്ധിച്ചു.