യൂണിഫോം വിതരണവും ആദരിക്കലും

മൂന്നിയൂർ: പുളിചേരി റോഡ് റസിഡൻസ് അസോസിയേഷൻ പുളിചേരി അംഗനവാടിയിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂണിഫോം വിതരണവും 17 വർഷമായി നിസ്വാർത്ഥ 
സേവനം ചെയ്ത അംഗനവാടി ടീച്ചർമാരെയും വിവിധ 
മേഖലയിൽ ഉന്നത വിജയം നേടിയരെയും ആദരിച്ചു.

യൂണിഫോം വിതരണം വള്ളിക്കുന്ന് മണ്ഡലം എംഎൽഎ ഹമീദ് മാസ്റ്റർ അസോസിയേഷൻ പ്രസിഡന്റ് ഹസ്സൻകുട്ടി ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന പരിപാടിയിൽ  അസോസിയേഷൻ സെക്രട്ടറി ഹബീബ് കൂനംവീടൻ സ്വാഗതം പറഞ്ഞു.വേങ്ങര ലൈവ്. ബാവ മൂക്കുമ്മൽ, പി ഹംസ, വാർഡ് മെമ്പർ അബ്ദുസമദ്, അൻവർ സാദത്ത്, വി പി അഹമ്മദ് കുട്ടി, മൊയ്തീൻകുട്ടി കെ, അലി എം, റസാക്ക് കെ, റഷീദ് കെ കെ, ഇദ് രീസ് എം, റഷീദ് കെപി, ഷാഹുൽ പി തുടങ്ങിയവർ നേതൃത്വം നൽകി. ബാവ മുക്കുമ്മൽ നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}