ഫോട്ടോഗ്രാഫി മത്സരത്തിൽ 3rd പ്രൈസ് കരസ്ഥമാക്കി വേങ്ങര യൂണിറ്റ് മെമ്പർ റിയാസ് ചേറൂർ

വേങ്ങര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40 മത് മലപ്പുറം ജില്ല സമ്മേളനത്തിനോട്‌ അനുബന്ധിച്ച് നടത്തിയ ഇമോഷൻ എന്ന വിഷയം ആസ്പദമാക്കിയുള്ള ഫോട്ടോഗ്രാഫി മത്സരത്തിൽ  3rd  പ്രൈസ് കരസ്ഥമാക്കി വേങ്ങര യൂണിറ്റ് മെമ്പർ റിയാസ് ചേറൂർ. കൂടാതെ മലപ്പുറം നേച്ചർ ക്ലബ് നടത്തിയ മത്സരത്തിലും അവാർഡിനർഹമായി 
ഫോട്ടോഗ്രാഫി മേഖലയിൽ സംസ്ഥാന തലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ റിയാസ് ചേറൂർ സ്വദേശി ആണ്

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 40-മത് മലപ്പുറം ജില്ലാ സമ്മേളനം  വേങ്ങര A.K. മാൻഷൻ ഓഡിറ്റോറിയത്തിൽ ( ഹാറൂൺ റഷീദ് നഗർ) വെച്ച് നടന്നു സാംസ്കാരിക പ്രവർത്തകനും, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗവുമായ അജിത് കൊളാടി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}