വേങ്ങര: മദ്രസാ അധ്യാപന രംഗത്ത് 25 വർഷം പൂർത്തിയാക്കി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ ഇഹ്തിറാം അവാർഡ് നേടിയ വലിയോറ പാണ്ടികശാല മൻശഉൽ ഉലൂം സുന്നി മദ്രസാ അധ്യാപകനായ പി.സി. മുഹമ്മദ്സൈനിയെ വാർഡ് മെമ്പർ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
വാർഡ് മെമ്പറുടെ പ്രത്യേക ഉപഹാരംവേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് സമർപ്പിച്ചു. വാർഡ് മെമ്പർ യൂസുഫലി വലിയോറ, പാണ്ടികശാലമൻശ ഉൽ ഉലൂംസുന്നി മദ്രസ സദർ മുഅല്ലിം അബ്ദുറസാഖ് സഅദി, മദ്രസ കമ്മിറ്റി പ്രസിഡണ്ട് ഇ വി. സൈതലവി ഹാജി, സാമൂഹ്യ പ്രവർത്തകരായ കരുമ്പിൽ സെയ്തലവി, എം.ശിഹാബുദ്ദീൻ, തൂമ്പിൽറാഫി, ടി.മുർഷിദ്, കെ. മുസ്തഫ, ഒ. പി.ആലിക്കുട്ടി, ടി.അലി, എം ജൂസൈൽ, പി.ശോഭരാജ് എന്നിവർ സംബന്ധിച്ചു.