വേങ്ങര: മലർവാടി ബാലസംഘം വേങ്ങര ഏരിയ "മഴവിൽ" ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കു വേണ്ടി 4 കാറ്റഗറികളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ 200 ഓളം പ്രതിഭകൾ മാറ്റുരച്ചു.
മലർവാടി ബാല സംഘം ഏരിയാ കോഡിനേറ്റർമാരായ പി.പി.അബ്ദുറഹിമാൻ , ഷാക്കിറ ഹനീഫ, പ്രോഗ്രാം കൺവീനർ ടി.പി. അബ്ദുൽ ഗഫൂർ , എം.പി. അലവി തുടങ്ങിയവർ നേതൃത്വം നൽകി.
വേങ്ങര ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്ക് പ്രിൻസിപ്പൽ പി.സന്തോഷ്കുമാർ സമ്മാനവിതരണം നടത്തി. ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയാ പ്രസിഡന്റ് ഇ.വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. യു.സുലൈമാൻ മാസ്റ്റർ, പി.പി കുഞ്ഞാലി മാസ്റ്റർ, പുല്ലമ്പലവൻ ബഷീർ എന്നിവർ സംസാരിച്ചു. ടി.പി. അബ്ദുൽ ഗഫൂർ സ്വാഗതവും പി.പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.