കോട്ടക്കൽ: നവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ യു. പി വിഭാഗം സംസ്‌കൃതം സിദ്ധരൂപോച്ചാരണത്തിൽ മാറാക്കര എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എൻ.ടി. രാംനാഥ് മാധവ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. മുൻ വർഷങ്ങളിൽ ഉപജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ രാം നാഥ് ജില്ലാ മത്സരത്തിൽ കന്നി മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജ്യേഷ്ഠ സഹോദരൻ ശ്രീരാം മാധവ് മൃദംഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ മാറാക്കര ശ്രീ രാഗം വീട്ടിൽ എൻ.ടി.മാധവൻ്റെയും മാറാക്കര എ.യു.പി.സ്കൂൾ അധ്യാപിക പി.സി.രാധികയുടെയും മകനാണ് രാം രാഥ് മാധവ്. സംസ്കൃതാധ്യാപിക ഇ.എം.രജനിയാണ് പരിശീലക.