പോയിന്റ് നില (ഓവർ ആൾ)
കോട്ടക്കലിൽ നടക്കുന്ന റവന്യൂ ജില്ലാ കലോൽസവത്തിൽ 276 ഇനങ്ങളുടെ മൽസരം പൂർത്തിയായപ്പോൾ 721 പോയിന്റുമായി മലപ്പുറം ഉപജില്ല ഒന്നാമതും, 704 പോയിന്റുമായി വേങ്ങര ഉപജില്ല രണ്ടാമതും 700പോയിന്റുമായി മങ്കട ഉപജില്ല മൂന്നാമതുമായി മുന്നേറുന്നു
യു.പി വിഭാഗം 144 പോയിൻ്റുമായി പെരിന്തൽമണ്ണ ഉപജില്ലയും, ഹൈസ്കൂൾ വിഭാഗത്തിൽ 301പോയിൻ്റുമായി മങ്കട ഉപജില്ലയും, ഹയർ സെക്കൻ്ററി വിഭാഗത്തിൽ 327 പോയിൻ്റുമായി മലപ്പുറം ഉപജില്ലയും മുന്നേറുന്നു'
സംസ്കൃതം UP - 93 പോയിൻ്റുമായി മേലാറ്റൂർ ഉപജില്ലയും ഹൈസ്കൂൾ 88 പോയിൻ്റുമായി മേലാറ്റൂർ ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു
അറബി - യു.പി വിഭാഗം - 60 പോയിൻ്റുമായി പെരിന്തൽമണ്ണ, മലപ്പുറം , അരീക്കോട്, കുറ്റിപ്പുറം കിഴിശ്ശേരി ഉപജില്ലകൾ തമ്മിൽ കടുത്ത മൽസരം നടക്കുന്നു
അറബി - ഹൈസ്കൂൾ 90 പോയിൻ്റുമായി മങ്കട, ഉപജില്ല ഒന്നാം സ്ഥാനത്ത് മുന്നേറുന്നു
സ്കൂൾ വിഭാഗത്തിൽ (ഓവർ ആൾ) സി.ച്ച്.എം.എച്ച്.എസ്.എസ് പൂക്കൊളത്തൂർ 216 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും, 208 പോയിൻ്റുമായി ആർ.എം.എച്ച്.എസ് മേലാറ്റൂർ രണ്ടാം സ്ഥാനത്തും, 175 പോയിൻ്റുമായി ഗവ.ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനത്ത് മുന്നിട്ടു നിൽക്കുന്നു