ഊരകം: കുറ്റാളൂർ ശ്രീ മഹാവിഷ്ണു ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ അഖണ്ഡ നാമയജ്ഞവും പുഷ്പാഞ്ജലിയും നാളെ ശനി ഉദയം മുതൽ ഞായർ ഉദയം വരെ തന്ത്രി കൂട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും.
പരിപാടിയുടെ ഭാഗമായി രാവിലെയും ഉച്ചക്കും രാത്രിയും അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.