മലപ്പുറം: സൗഹാര്‍ദവും സ്‌നേഹവും പരന്നൊഴുകി ഒരുമയുടെ കഥ പറഞ്ഞ് മലപ്പുറത്ത് സംഘടിപ്പിച്ച എസ് വൈ എസ് മാനവ സഞ്ചാരം പ്രൗഢമായി. ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ കാസര്‍കോട് നിന്നും ആരംഭിച്ച യാത്രക്ക് മലപ്പുറത്ത് ഗംഭീര സ്വീകരണം നല്‍കി. വൈകുന്നേരം നാലിന് ആരംഭിച്ച സൗഹാര്‍ദ നടത്തം പാരസ്പര്യത്തിന്റെയും ചേര്‍ത്ത്പിടിക്കലിന്റെയും പുതിയ അധ്യായം രചിച്ചു. മത-രാഷ്ട്രീയ -സാംസ്‌കാരിക-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരങ്ങള്‍ മാനവ നടത്തത്തില്‍ പങ്കാളികളായി.
വൈകുന്നേരം അഞ്ചിന് നടന്ന മാനവിക സംഗമം അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംഘടിപ്പിച്ച മാനവ സഞ്ചാരം വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള ഉണര്‍ത്തുപാട്ടാണെന്നും കരുതിക്കൂട്ടി സമൂഹത്തില്‍ ചേരി തിരിവുണ്ടാക്കുന്നവര്‍ക്കുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്രം മുശാവറ അംഗം പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഡോ.എ.പി. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി സദസ്സിനെ അഭിസംബോധ ചെയ്തു.
എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, കെ ടി ജലീല്‍, പി .വി . അന്‍വര്‍, നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, കവി പി.സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍
ഇ.അഫ്‌സല്‍, ഫാദര്‍ ആര്‍. ജോണ്‍ ദാസ്, ഡി.സി.സി പ്രസിഡണ്ട് വി. എസ്. ജോയി, തുടങ്ങിയവര്‍ സദസ്സിനെ അഭിവാദ്യം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ
അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി,
സി.പി.സൈതലവി മാസ്റ്റര്‍ ചെങ്ങര, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ കെ.എം.എ.റഹീം, എസ് വൈ എസ് സംസ്ഥാന ഭാരവാഹികളായ എസ്.വൈ.എസ് സംസ്ഥാന നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഇ.കെ.മുഹമ്മദ് കോയ സഖാഫി, എം. അബൂബക്കര്‍,ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്ലിയാര്‍, എന്‍.എം.സ്വാദിഖ് സഖാഫി, റഹ്‌മതുള്ള സഖാഫി എളമരം, ഡോ.ഫാറൂഖ് നഈമി, സിദ്ദീഖ് സഖാഫി നേമം, എം.മുഹമ്മദ് സാദിഖ്, ആര്‍.പി.ഹുസൈന്‍, വി.പി.എം.ബശീര്‍, എം.എം ഇബ്റാഹീം,കെ.അബ്ദുല്‍ കലാം,ഉമര്‍ ഓങ്ങല്ലൂര്‍, ജില്ലാ പ്രസിഡണ്ട് മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, ജനറല്‍ സെക്രട്ടറി സി.കെ ള്‍ക്കീര്‍, പി.പി. മുജീബ് റഹ്‌മാന്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ. ശബീറലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ 6ന് നടന്ന പ്രഭാത നടത്തത്തോടെയാണ് മാനവ സഞ്ചാരത്തിന് തുടക്കമായത്. ജില്ലയിലെ മുഴുവന്‍ സോണ്‍ കേന്ദ്രങ്ങളിലും നൂറ്കണക്കിന് പേര്‍ പ്രഭാത നടത്തത്തില്‍ പങ്കാളികളായി. രാവിലെ 9ന് നടന്ന ടേബിള്‍ ടോക്കിലും 11ന് നടന്ന സംരംഭകരുടെ സംഗമത്തിലും പ്രമുഖര്‍ സംബന്ധിച്ചു.
ഉച്ചക്ക് 2 മണിക്ക് നടന്ന പ്രാസ്ഥാനിക സംഗമത്തില്‍ സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു സമസ്ത കേന്ദ്ര മുശാവറ അംഗം കൊളത്തൂര്‍ അലവി സഖാഫി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് കുഞ്ഞിതു മുസ്ലിയാര്‍,എസ് എം എ ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം,എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി, എസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അനസ് കാരിപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.