വേങ്ങര: മെച്ചിസ്മോ മിനിബസാർ ചാമ്പ്യന്മാരായി
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ മെച്ചിസ്‌മോ മിനിബസാർ ചാമ്പ്യൻമാരായി.
വേങ്ങര ഗ്രാമപഞ്ചായത്ത് 2024 കേരളോത്സവം ക്രിക്കറ്റ് മത്സരം വേങ്ങര ഗ്രാമപഞ്ചായത്ത് സീനിയർ മെമ്പർ കുറുക്കൻ മുഹമ്മദ് സാഹിബ് ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ മെമ്പർമാരായ അബ്ദുൽ മജീദ് മടപ്പള്ളി, അബ്ദുൽ ഖാദർ സി പി, ചോലക്കൻ റഫീഖ് മൊയ്തീൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്റ്റാഫുകളായ രാധാകൃഷ്ണൻ, രാജലക്ഷ്മി, അർഷദ്, മൊയ്തീൻ കോയ, കോർഡിനേറ്റർ ഇബ്രാഹീം എന്നിവർ പങ്കെടുത്തു.