വേങ്ങര: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മരക്കാപറമ്പ് അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഘോഷയാത്രയും മധുര പലഹാരവിതരണവും നടത്തി.
ചടങ്ങിൽ എൽ എം സി അംഗങ്ങളായ ഫക്രുദീൻ കൊട്ടേക്കാട്ട് സുബൈർ ബാവ താട്ടയിൽ ഷംസുദ്ദീൻ ചെനക്കൽ റംല മൂഴിക്കൽ അംഗനവാടി ടീച്ചർ ഷാഹിദ പി ട്ടി, ഹെൽപ്പർ അജിത സി മറ്റു രക്ഷിതാക്കളും പങ്കെടുത്തു.