വേങ്ങര: ഗ്രാമപഞ്ചായത്ത് നെല്ലിപ്പറമ്പ് അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു
വാർഡ് മെമ്പർ ചോലക്കൽ റഫീഖ് മൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഘോഷയാത്രയും മധുര പലഹാരവിതരണവും നടത്തി. ചടങ്ങിൽ അംഗനവാടി ടീച്ചർ ദേവകി, ഹെൽപ്പർ സുമിത്ര, എ എൽ എം സി അംഗങ്ങളായ മുഹമ്മദ് കുട്ടി മൂട്ട പറമ്പൻ, ഹനീഫ പുളിക്കൽ, സിയാദ് സി കെ, അമീർ എ വി മറ്റു രക്ഷിതാക്കളും പങ്കെടുത്തു.