കാച്ചടി പി എം എസ് എ എൽ പി സ്കൂൾ ഹരിതസഭ പച്ചക്കറി തൈകൾ വിതരണം ചെയ്തു

കക്കാട്‌: നവംബർ 14 ശിശുദിനത്തിൽ സ്കൂൾ പരിസരത്ത് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പുതിയ ചുവടുവെപ്പായി സ്കൂൾ ഹരിതസഭ പച്ചക്കറിത്തൈകൾ വിതരണം നടത്തി. പരിപാടിയിൽ ഹരിത സേനാംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. പരിപാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

പ്രദേശത്തെ മികച്ച കർഷകനായ അബൂബക്കർ സാഹിബിനെ ആദരിച്ചു. തിരൂരങ്ങാടി കൃഷി ഓഫിസർ ആരുണി കാർഷിക ഉദ്ബോധനം നടത്തി. പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചർ സ്വാഗത ഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് സിറാജ് മുണ്ടത്തോടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൻവർ കെ, ഹംസ സാഹിബ് ആശംസകൾ നേർന്നു. കൺവീനർ അമ്പിളി ടീച്ചർ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}