വേങ്ങര: ലോക പ്രമേഹ ദിനമായ നവംബർ 14ന് വേങ്ങര പീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ മാരത്തോൺ സംഘടിപ്പിച്ച് പ്രമേഹ ദിന ബോധവൽക്കരണം നടത്തിയത് വേറിട്ട അനുഭവമായി.
സ്കൂളിലെ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്ററെറി ക്ലബ്, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ.വേങ്ങര ലൈവ്.നേതൃത്വത്തിൽ വേങ്ങര സിനിമ ഹാൾ മുതൽ പീസ് സ്കൂൾ വരെ നടത്തിയ മാരത്തോണിൽ നൂറോളം കുട്ടികളും അധ്യാപകരും ആവേശപൂർവ്വം പങ്കെടുത്തു.
ജീവിത ശൈലീ രോഗമായ പ്രമേഹം
ലോകത്ത് പത്തിൽ ഒരാൾക്ക് പിടിപെടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനത്തിൽ തെളിയുന്നത്. 80 ശതമാനവും നിയന്ത്രണവിധേയമാക്കാൻ കഴിയും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്
ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണവിധേയമാക്കണമെന്ന് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച സ്കൂൾ പ്രിൻസിപ്പാൾ ജാസ്മിർ ഫൈസൽ കുട്ടികളെ ഓർമിപ്പിച്ചു .
അഡ്മിനിസ്ട്രേറ്റർ ഖമർസമാൻ, അധ്യാപകരായ ജസീം കെ ടി, ജംഷീർ, ഷൈജു, ഷോണിമ, അഷിത, ജാഫർ, മർസൂഖ്, മുഹമ്മദ്, മുബാറക്, നവാദ്, ഹാതിം എന്നിവർ മരത്തോൺ നിയന്ത്രിച്ചു.