ജാർഖണ്ഡ് യാത്രയുടെയും സാമൂഹിക സേവനങ്ങളുടെയും ഓർമ പുതുക്കിയ സംഗമം ശ്രദ്ധേയമായി

തളിപ്പറമ്പ്: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സക്രിയമായ ഇടപെടലുകൾ നടത്തുന്ന മുസ്ലിം ലീഗ് പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായ സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻ്റ് സോഷ്യൽ സർവീസ് സെസിൻ്റെ പത്താമത്  യാത്രികരുടെ സംഗമം നടത്തി. കണ്ണൂർ തളിപ്പറമ്പ് എളംബേരംപാറ ക്രസൻ്റ് മഹലിൽ കണ്ണൂർ ജില്ലാ ലീഗ് വൈസ് പ്രസിഡൻറ് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ എം.സി ഖമറുദ്ദീൻ്റെ നേതൃത്വത്തിൽ പാടിപ്പറയൽ ഇശൽ സദസും നടത്തി. സെസ് കൺവീനർ പുള്ളാട്ട് ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. സെസ്സ് കണ്ണൂർ ജില്ലാ കോ ഓർസിനേറ്റർ ഒ സി ഹംസ, ടി.പി.എം ബഷീർ, എ.കെ.മുസ്തഫ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് അലി മങ്കര, യാസർ ദാരിമി, ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ്  ഇബ്രാഹിം കുട്ടി തിരുവട്ടൂർ, തളിപ്പറമ്പ് മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് ഒ.പി ഇബ്രാഹിം കുട്ടി മാസ്റ്റർ, വി.എ. റഹീംകരുവൻചാൽ , എം.കെ മുഹമ്മദ് വിളക്കോട്,നാസർ നടുവിൽ, ജാഫർ ഹുസൈൻ, ഹകീം തുപ്പിലിക്കാട്ട്, പി സി ഇല്യാസ്, അൻവർ റഷീദ് ബാഖവി, നാസർ മേപ്പാടി, എന്നിവർ പ്രസംഗിച്ചു. 

വിവിധ സെഷനുകൾക്ക്  സത്താർ കുറ്റൂർ, ബീരാൻ ഹാജി വെങ്ങാട്, കെ.പി ഹംസ മാസ്റ്റർ,  സഫറുല്ല അരീക്കോട്, മുസ്തഫ മച്ചിനടുക്കം, ഫൈസൽ കൊല്ലോളി,കെ ടി അമാനുള്ള അദ്നാൻ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}