കോട്ടൂർ എ.കെ.എം സ്‌കൂളിന് വീണ്ടും അംഗീകാരം

കോട്ടക്കൽ: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം. ഫൗണ്ടേഷൻ മികച്ച വിദ്യാലയത്തിനു നൽകുന്ന പ്രൊഫ. കെ.എ. ജലീൽ പുരസ്കാരരത്തിൽ ഒന്നാംസ്ഥാനം കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്. മൂന്നുലക്ഷം രൂപയും ഫലകവു മാണ് അവാർഡായി നൽകുന്നത്. സാമൂഹ്യ ഉൾചേർക്കൽ എന്ന പൊതു വിഷയത്തിൽ നൂറ് കണക്കിന് വിദ്യാലയങ്ങൾ മത്സരിച്ചതിൽ നിന്നു വേറിട്ട് തന്നത് പ്രവർത്തനം കൊണ്ടാണ് സംസ്‌ഥാനത്ത് ഒന്നാമതെത്താൻ വിദ്യാലയത്തിന് കഴിഞ്ഞത്. 1979 ൽ 98 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 45 വർഷങ്ങൾ ക്കൊണ്ട്  148 ഡിവിഷനുകളും ഏഴായിരത്തോളം കുട്ടികളും  240  ഓളം അധ്യാപക  അധ്യാപകേതര ജിവനക്കാരുമായി കേരള വിദ്യാഭ്യാസ ഭൂപടത്തിൽ ഒന്നാമതെത്താൻ ഈ സ്ഥാപനത്തിന് സാധിച്ചത്. 

കൂടെയുണ്ട് കോട്ടൂർ ,ലേൺ വെൽ ഹബ്, ഇൻക്ലൂസീവ് സ്പോർട്സ്, ഉപജീവനം, പെപ്ടോക്ക്,പൈതൃക സംരക്ഷണം,
സ്ത്രീ ശാക്തീകരണം,അമ്മ വായന, എഴുത്തുക്കാരായ രക്ഷിതാക്കളെ ആദരിക്കൽ,  എന്നിവ ലക്ഷ്യമാക്കി നടത്തിയ നിരവധി പദ്ധതികളുടെ സാമൂഹ്യ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് കോട്ടൂരിന്റെ ജൈത്ര യാത്ര തുടരുന്നത്.അതിൻ്റെ സാമൂഹ്യപരമായ ഇടപെടലുകളുടെ ദൃഷ്ടാന്തമാണ്. കോട്ടൂരിൻ്റെ വിദ്യാഭ്യാസവും സാമൂഹ്യവുപരമായ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞ് ഒരു യു പി സ്കൂളിൽ തുടങ്ങി ഹൈസ്കൂളും ഹയർ സെക്കൻഡറിയുമായി
ഉയർത്തിയെടുത്തതിന് പിന്നിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജിയുടെ ദീർഘവീക്ഷണമായിരുന്നു. 
വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അക്കാദമിക ഗുണനിലവാരം ഉയർത്തുന്നതിനും  വിവിധ പരിപാടികളാണ് അംഗീകാരം തേടിയെത്തിയത്. സ്കൂളിലെ ഏഴായിരത്തോളം കുട്ടികളിൽ നല്ലൊരു ശതമാനം പെൺ കുട്ടികളാണ്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ കഴിഞ്ഞ അരനൂറ്റാണ്ടായി സ്കൂൾ വഹിക്കുന്ന പങ്ക് നിർണ്ണായകമായി.
ഈ വർഷം  എസ്.എസ്.എൽ സി  പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം കൈവരിച്ചു സംസ്ഥാനത്ത് ഒന്നാമത്തൻ വിദ്യാലയത്തിന് കഴിഞ്ഞു. ഹയർ സെക്കൻഡറി പരീക്ഷയിലും നൂറ് ശതമാനം നേടി ജില്ലയിൽ ഒന്നാമതെത്തിയിരുന്നു.വേങ്ങര ലൈവ്. സ്റ്റോളർഷിപ്പ് പരീക്ഷകളിൽ ഉയർന്ന വിജ യമാണ് ഈ വിദ്യാലയം കരസ്ഥമാക്കുന്നത്.കലാ ശാസ്ത്ര മേഖലകളിൽ തുടർച്ചയായ സംസ്ഥാന തല വിജയങ്ങൾ,കായിക മേഖലകളിലെ ദേശീയ തല മികവുകൾ കൈവരിക്കുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  വിദ്യാലയത്തിന്  കലാമികവുകൾ പരി പോഷിപ്പിക്കുന്നതിനായി കലാ അക്കാദമി, കായികപരിശീലനം നൽകുന്നതിനായി  സ്പോർട്‌സ് അക്കാദമി എന്നിവയും സ്കൂളിലുണ്ട്. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി  പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ.സൈബുന്നീസ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ മറിയ, എൻ വിനീത പിടിഎ പ്രസിഡണ്ട് പി  ഇഫ്ത്തി ഖാറു ദ്ധീൻ, എസ്.എം.സി ചെയർമാൻ എം മുഹമ്മദ് ഹനീഫ, പി. ടി. എ വൈസ് പ്രസിഡന്റ് കെ സുധീഷ് കുമാർ, എം.ടി എ പ്രിസിഡൻ്റ്   പി വി ഷാഹിന , കെ റസിയ, പി.പി. യൂസുഫ് എന്നിവർ നേതൃത്വം നൽകുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}