വേങ്ങര: വേങ്ങര പഞ്ചായത്ത് വനിതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി പതിനേഴാം വാർഡ് വനിതാ ലീഗ് സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് വനിതാ ലീഗ്പ്രസിഡന്റ് വി.കെ ആയിഷാബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസുഫലിവലിയോറ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. പി ഹസീന ബാനു പ്രസംഗിച്ചു. വാർഡ് വനിതാലീഗ് സെക്രട്ടറി തൂമ്പിൽ സക്കീന സ്വാഗതവും വി.കെ. ഖൈറുന്നിസ നന്ദിയും പറഞ്ഞു.
വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡ് വനിതാ ലീഗ് സംഗമം നടത്തി
admin