വേങ്ങര: സംസ്ഥാനപാത പുനർനിർമാണം പാതിവഴിയിൽ നിർത്തിയ നാടുകാണി പരപ്പനങ്ങാടി പാതയിൽ വേങ്ങര പാലച്ചിറമാട് വളവിലുള്ള ചീനിമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. വീതി കുറഞ്ഞ വളവിലുള്ള ചീനിമരത്തിന്റെ മേൽഭാഗം ഇതുവഴി പോകുന്ന വാഹനങ്ങളുടെ മുകൾഭാഗം തട്ടി റോഡിലേക്ക് മറിഞ്ഞുവീഴാറായ നിലയിലാണ്.
പണി തുടങ്ങി പാതിവഴിയിൽ നിർത്തിവെച്ച നാടുകാണി പരപ്പനങ്ങാടി പാതയിലെ പലതും യാത്രക്കാർക്ക് ഭീഷണിയാകുകയാണ്. പണിതീരാത്ത ഓടകൾ, കലുങ്കുകൾ, പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ റോഡുകൾ, റോഡിനിരുവശവുമുള്ള പ്രാദേശിക കനാലുകൾ എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ സാഹചര്യമൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.