വേങ്ങര: ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലൂ കവർ ക്യാമ്പയിൻ ആരംഭിച്ചു.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ദുരുപയോഗം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീർ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപ കെ.എം മുഖ്യപ്രഭാഷണം നിർവഹിച്ചു.
ജനപ്രതിനികളും ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ക്യാമ്പയിൻ പ്രതിഞ്ജ എടുത്തു.വേങ്ങര ലൈവ്.
ആരോഗ്യബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹിജാബി , ഡിവിഷൻ അംഗങ്ങളായ അബ്ദുൽ അസീസ് പറങ്ങോടത്ത്,
ശ്രീമതി രാധ രമേശ്, ജസീനാബി എന്നിവർ സംബന്ധിച്ചു കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഹെൽത്ത് സൂപ്രണ്ട് സ്വാഗതവും പബ്ലിക് റിലേഷൻ ഓഫീസർ നിയാസ് ബാബു നന്ദിയും പറഞ്ഞു.