ഊരകം: ഒ കെ എം നഗർ പ്രദേശത്ത് കഴിഞ്ഞ 26 വർഷമായി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ ഒമേഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുല്ല മൻസൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.ടി അബ്ദുൽ സമദ് അധ്യക്ഷനായ ചടങ്ങിൽ സബാഹ് കുണ്ടുപുഴക്കൽ മുഖ്യാതിഥിയായി. വാർഡ് അംഗം കെ.സമീറ ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ, എൻ.പി അസൈനാർ, എൻ.പി മുനീർ, മുസ്തഫ TP , അഫ്സൽ കെ.കെ, ജുനൈദ് കെ. ടി, കെ.ടി റഷീദ്, ബാബു കെ.പി എന്നിവർ സംസാരിച്ചു.