മലപ്പുറം : മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന കെ. കുട്ടി അഹമ്മദ്കുട്ടിയുടെ ഓർമ്മകൾ ഉൾക്കൊള്ളിച്ച പുസ്തകത്തിന്റെ കവർചിത്രം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനംചെയ്തു. സാഹിത്യകാരൻമാരും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും പരിസ്ഥിതിപ്രവർത്തകരുമടക്കം നൂറുപേരുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങുന്നതാണ് പുസ്തകം.
പുസ്തകസമിതി ചെയർമാൻ കെ.പി. മുഹമ്മദ്‌കുട്ടി അധ്യക്ഷനായി. ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., പുസ്തകസമിതി ജനറൽ കൺവീനർ പി. ഉബൈദുള്ള എം.എൽ.എ., വൈസ് ചെയർമാൻ കെ.എൻ.എ. ഖാദർ, കുറുക്കോളി മൊയ്തീൻ എം.എൽ.എ., ഇസ്‌മായിൽ പി. മൂത്തേടം, സി.കെ.എ. റസാക്ക്, എൻ.കെ. അഫ്‌സൽ റഹ്‌മാൻ, കെ.ടി. അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.