സാഗർ ക്ലബ്ബ് മിനി ബസാർ അത്താണിക്കുണ്ട് അങ്കണവാടിയിൽ "അമ്മയുടെ പേരിൽ ഒരു മരം" സംഘടിപ്പിച്ചു

വേങ്ങര: നെഹ്റു യുവ കേന്ദ്രം മലപ്പുറത്തിന്റെയും മൈ ഭാരത് പോർട്ടലിന്റെയും ആഭിമുഖ്യത്തിൽ സാഗർ ക്ലബ്ബ് മിനി ബസാറും സംയുക്തമായി "അമ്മയുടെ പേരിൽ ഒരു മരം " എന്ന പരിപാടി ശിശുദിനത്തോടനുബന്ധിച്ച് അത്താണിക്കുണ്ട് അങ്കണവാടിയിൽ സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയുടെ ഭാഗമായി മരം നട്ടു കൊണ്ട് അംഗണവാടി ടീച്ചർ വിനോദിനി ഉദ്ഘാടനം നിർവഹിക്കുകയും.  എല്ലാ വിദ്യാർത്ഥികൾക്കും മരത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. 

ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയും വിവിധ കലാ മത്സരങ്ങളും സമ്മാനവിതരണവും മധുരം വിതരണം ചെയ്യുകയും ചെയ്തു.വാർഡ് മെമ്പർ അന്നത്ത് മൻസൂർ &
NYK കോഡിനേറ്റർമാരെയും മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് സി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് ഭാരവാഹികളായ ബൈജു, സലാം, അൻഷദ്, അജ്മൽ 
വുമൺസ് വിംഗ്‌ റഹിയാനത്ത് 
എന്നിവർ നേതൃത്വം നൽകി.
മുപ്പതോളം വരുന്ന കുരുന്നുകൾളും അമ്മമാരും പങ്കെടുത്ത പരിപാടിയിൽ വൃക്ഷത്തൈകൾ നൽകി പരിപാടിക്ക് സമാപനം കുറിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}