വീണാലുക്കൽ പൗരസമിതിയുടെ നാലാമത്തെവീടും കൈമാറി

പറപ്പൂർ: വീണാലുക്കൽ പൗരസമിതി നിരാലംബരും നിർധനരുമായവർക്ക് സൗജന്യമായി നിർമിച്ചുനൽകുന്ന നാലാമത് സ്‌നേഹവീടും ഉടമയ്ക്ക് കൈമാറി.
വീടിന്റെ വാതിൽ ഹബീബ് കോയ തങ്ങളും സി.എച്ച്. ബാവാ ഹുദവിയും ചേർന്ന് കുടുംബത്തിന് തുറന്നുനൽകി.
കൽപ്പടവ് സൗജന്യമായി പൂർത്തിയാക്കിയ മുല്ലപ്പറമ്പ് റിലീഫ് കമ്മിറ്റി, വയറിങ് സൗജന്യമായി ചെയ്ത എ.ആർ.ടി. ടീം വീണാലുക്കൽ, പെയിന്റിങ് സൗജന്യമായി ചെയ്ത ഹാരിസ് ടീം ആസാദ് നഗർ തുടങ്ങിയവരെ അഭിനന്ദിച്ചു.
അബൂബക്കർ ബാഖവി പറപ്പൂർ, കോമു മുസ്‌ലിയാർ, മഹല്ല് ഖത്തീബ് ഹുസൈൻ വാഫി, ഹംസ പുന്നക്കൽ, ബീരാൻകുട്ടി, വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം നാസർ പറപ്പൂർ, സി. കബീർ, ചെറീദ് ഹാജി, ഇരുമ്പൻ ബാപ്പുട്ടി ഹാജി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}