വേങ്ങര: കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സർഗമേളക്ക് ഇത്തവണ വേദിയാകുന്ന വേങ്ങരയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ഡിസംബർ ഒന്നിന് ഞായറാഴ്ചയാണ് മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സർഗ്ഗമേളക്ക് വേങ്ങര മനാറുൽ ഹുദാ ഒരുങ്ങുന്നത്.
ചേറൂർറോഡ് മനാറുൽ ഹുദാ അറബി കോളേജ് ക്യാമ്പസിലും തൊട്ടടുത്ത പി പി ഹാളിലുമായി ഒരേസമയം 9 വേദികളിലായി മദ്രസ സർഗ്ഗ മേള അരങ്ങേറും.
ജില്ലയിലെ യൂണിവേഴ്സിറ്റി മുതൽ പൊന്നാനി വരെ നീണ്ടുനിൽക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലയിലെ കോംപ്ലസ് മണ്ഡലം തലങ്ങളിലെ മദ്രസകളിൽ നിന്നായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 800 ഓളം കുട്ടികൾ 54 ഇനങ്ങളിലായി നടക്കുന്ന സർഗോത്സവത്തിൽ മാറ്റുരക്കും.
മദ്രസാ സർഗ്ഗമേളയുടെ വിജയത്തിനായി രൂപീകരിച്ച വിവിധ സബ് കമ്മറ്റികളുടെ സംയുക്ത യോഗം കെ എൻ എം മലപ്പുറം ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി കെ എം അബ്ദുൽ മജീദ് മദനി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എൻ വി ആഷിം ഹാജി,ടി കെ മുഹമ്മദ് മൗലവി, ആബിദ് സലഫി,അരീക്കാട്ട് ബാബു, വി കെ സി ബീരാൻ കുട്ടി, പി കെ കുഞ്ഞിപ്പ മാസ്റ്റർ, പി മുജീബ് റഹ്മാൻ, സി പി കുഞ്ഞുമുഹമ്മദ്, കെ ഹാറൂൺ റഷീദ്, കെ അബ്ബാസ് അലി, തുടങ്ങിയ സ്വാഗതസംഘം ഭാരവാഹികൾ ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. പി കെ ആബിദ് സലഫി സ്വാഗതവും പി കെ നസീം നന്ദിയും പറഞ്ഞു.