വേങ്ങര: ഉത്തരവാദിത്വം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ നടക്കുന്ന എസ് വൈ എസ് മെമ്പർഷിപ്പ് ക്യാമ്പയിന് വേങ്ങര സോണിൽ തുടക്കമായി. മെമ്പർ ഷിപ്പ് ദിനമായ ഇന്ന് സോണിലെ 74 യൂണിറ്റുകളിലും മെമ്പർഷിപ് ചേർക്കൽ പ്രവർത്തങ്ങൾ നടക്കും. പുതിയ പതിനായിരം പേർക്ക് ഈ അംഗത്വകാലത്ത് വേങ്ങരയിൽ എസ് വൈ എസ് അംഗത്വം നൽകും.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി വെങ്കുളം യൂണിറ്റിലെ പ്രവർത്തകരെ ചേർത്ത് സോൺതല ഉദ്ഘാടനം നിർവഹിച്ചു.
സോൺ ഭാരവാഹികളായ കെ ഹസൻ സഖാഫി, ജലീൽ കല്ലേങ്ങൽപടി, മുസ്തഫ ഫാളിലി, ശാഫി മുസ്‌ലിയാർ , അബ്ദുൽ വാസിഹ് പങ്കെടുത്തു.