മാറാക്കര: കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലാമേളയിൽ എൽ.പി & യു.പി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മാറാക്കര എ.യു.പി. സ്കൂളിന്റെ വിക്ടറി ഡേ പ്രൗഢമായി. സംസ്കൃതോത്സവം, യു.പി.വിഭാഗം മത്സരങ്ങൾ എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികൾ നടത്തിയ ഘോഷ യാത്ര ശ്രദ്ധേയമായി. സ്റ്റാഫ് സെക്രട്ടറി ടി.പി. അബ്ദുല്ലത്തീഫ്,പി.പി. മുജീബ് റഹ്മാൻ, ചിത്ര.ജെ.എച്ച്, പി.ടി.സിന്ധു, ജയശ്രീ.എം, രാഹുൽ.ആർ, അവർണ്ണ.എ, നിതിൻ.എൻ,ഫസീല എന്നിവർ നേതൃത്വം നൽകി.