ശിശുദിനത്തില്‍ അബ്ദു റഹിമാൻ നഗർ ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്തി

അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഭിന്നശേഷി കുട്ടികൾക്കായുള്ള ബഡ്സ് സ്പെഷ്യൽ സ്കൂളിൻ്റെ ആരംഭ പ്രവർത്തനങ്ങളുടേയും, ശിശുദിനത്തോടും അനുബന്ധിച്ച് സ്കൂളിൽ പ്രവേശനം രജിസ്റ്റർ ചെയ്ത കുട്ടികളുടെ ഭവന സന്ദർശനം നടത്തി. 

സ്കൂളിൻറെ പ്രാരംഭപുരോഗതിയും പഠന സാധ്യതകളും അറിയിക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ശിശുദിനാശംസകളും നേര്‍ന്നു.പ്രസിഡന്‍റിന്‍റേയും ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങളുടയും നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കൂടാതെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടതായ വ്യത്യസ്ത ആനുകൂല്യങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്തി. 

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്‍ റഷീദ് കൊണ്ടാണത്തിൻ്റെ നേതൃത്യത്തിൽ നടത്തിയ വാർഡ് തല സന്ദർശനത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലൈല പുല്ലൂണി, മെമ്പർമാരായ ഷംസുദ്ദീൻ അരീക്കാന്‍, ബേബി, ആച്ചുമ്മക്കുട്ടി, ഇബ്രാഹിം മൂഴിക്കൽ,  എന്നിവരും അതത് വാർഡ് തല മെമ്പർമാരും സ്കൂൾ പ്രധാനദ്ധ്യാപിക എൻ.മുർഷിദ തുടങ്ങിയവരും പങ്കെടുത്തു.

സ്ഥാപനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഭരണ സമിതി അംഗങ്ങളും സ്കൂൾ അധ്യാപികയും 
കുട്ടികളുടെ വീടുകളിൽ അപ്രതീക്ഷിതമായി മധുരവുമായി എത്തി, ക്ഷേമം അന്വേഷിച്ചതിന്റെ സന്തോഷം രക്ഷിതാക്കളിലും കുട്ടികളിലും ഒരു പോലെ പ്രകടമായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}