കോട്ടക്കൽ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി തൃശൂരിൽ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ അബ്ദുൽ ഹക്കീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം നവംബർ 23 ന് മലപ്പുറം വെസ്റ്റ് ജില്ലയിൽ പര്യടനം നടത്തും.
ജനസമ്പർക്കം, മീഡിയ സംഗമം, ടേബിൾ ടോക്ക്, മാനവ സംഗമം, സ്നേഹസമ്പർക്കം, സാന്ത്വന സംരംഭങ്ങൾ, സ്ഥാപന സന്ദർശനം തുടങ്ങി. വ്യത്യസ്തവും വിപുലവുമായ പ്രോഗ്രാമുകൾ സ്നേഹ സഞ്ചാരത്തിൻ്റെ ഭാഗമായി നടക്കും.
മാനവ സംഗമത്തിന്റെ പ്രാദേശിക സ്വാഗതസംഘം ഇന്നലെ വൈകുന്നേരം സമ്മേളനനഗരിയിൽ വെച്ച് രൂപീകരിച്ചു. യൂസഫ് ഹാജി ചെയർമാനും അബ്ദുറഹീം പറമ്പിലങ്ങാടി കൺവീനറും യൂസഫ് മുസ്ലിയാർ കോഡിനേറ്ററുമായി പ്രാദേശിക സംഘാടന സമിതിക്ക് രൂപം നൽകി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ വിഷയാവതരണം നടത്തി. ബഷീർ രണ്ടത്താണി, ഉസ്മാൻ ചെറുശോല , മുഹമ്മദ് മാസ്റ്റർ ക്ലാരി, ഹുസൈൻ ഹാജി പുലിക്കോട് തുടങ്ങിയവർ സംബന്ധിച്ചു