വേങ്ങര: സൂപ്പർ ലീഗ് കേരള യങ് പ്ലെയർ ജേതാവും സൂപ്പർ ലീഗ് ക്ലബ്ബ് കാലിക്കറ്റ് എഫ് സി യെ ജേതാക്കളാക്കുന്നതിലെ പ്രധാന പങ്കുവഹിച്ച വേങ്ങര പറമ്പിൽപടിയുടെ അഭിമാനം വാനോളം ഉയർത്തിയ കേരള സന്തോഷ് ട്രോഫി താരവുമായ മുഹമ്മദ് അർഷാഫിന് നാട്ടുകാർ നൽകുന്ന സ്വീകരണം നാളെ കരി മരുന്നിന്റെയും ബാൻഡ് വാദ്യാഘോഷങ്ങളുടെ അകബടിയോട് കൂടി ചൊവ്വാഴ്ച(നാളെ) വൈകിട്ട് 6:30pm കൂരിയാട് നിന്നും പ്രയാണം ആരംഭിച്ചു വേങ്ങര ബസ് സ്റ്റാൻഡിൽ നിന്നും തിരിച്ചു പറമ്പിൽപടിയിൽ സമാപനം കുറിക്കുന്നു.
കാൽ പന്തിനെ സ്നേഹിക്കുന്ന വേങ്ങരയിലുള്ള മുഴുവൻ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി നാട്ടുകാർ അറിയിച്ചു.