വേങ്ങര: ഡിസംബർ 15ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം വേങ്ങര സബാഹ് സ്ക്വയറിൽ മുജാഹിദ് ആദർശ സമ്മേളനം സംഘടിപ്പിക്കുന്നു. ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നടത്തുന്ന ഈ സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ഊരകം കുന്നത്ത് വെച്ച് ഇന്നലെ (നവംബർ 24) ഡോക്ടർ മുഹമ്മദ് കുട്ടി കണ്ണിയൻ പ്രഭാഷണം നടത്തി.
പ്രഭാഷണത്തിന്റെ ഭാഗമായി സമീപത്തുള്ള ആയിരത്തോളം വീടുകളിൽ പ്രഭാഷണത്തിലേക്ക് ക്ഷണിക്കുവാനും സത്യസന്ദേശം കൈമാറാനും വേണ്ടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻെറ പ്രവർത്തകർ സന്ദർശനം നടത്തി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം സെക്രട്ടറി അബ്ദുല്ലത്തീഫ് കുറ്റൂർ സ്വാഗതം പറഞ്ഞു. ഇ കെ ഹംസക്കുട്ടി നന്ദി പ്രകാശിപ്പിച്ചു.