തിരുരങ്ങാടി: തിരൂരങ്ങാടിയിൽ പുതിയ സ്കൂൾ കെട്ടിടം നിർമിക്കാൻ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സ്‌കൂൾ പി.ടി.എ-എസ്.എം.സി കമ്മിറ്റി തിരുരങ്ങാടിയിലെ മുഴുവൻ ക്ലബ്ബുകളെയും വിവിധ സംഘടനകളെയും സഹകരിപ്പിച്ച് കൊണ്ട് സംയുക്തമായി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് അടക്കം പ്ലസ് വൺ തുടർ പഠനം സാധ്യമാകുന്നതിനു സ്കൂളിന് പുതിയ കെട്ടിടം പണിയാൻ ഭൂമി വാങ്ങിക്കുന്നതിനു ഫണ്ട് ശേഖരിക്കുന്നതിനായ് സ്‌കൂൾ പി.ടി.എ-എസ്.എം.സി കമ്മിറ്റി തിരൂരങ്ങാടിയിലെ മുഴുവൻ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ച് കൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കാൻ തീരുമാനമായത്.വേങ്ങര ലൈവ്.ഇത്തവണ ടൂർണമെന്റ് നാടിൻ്റെ പൊതു നന്മക്കും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കും വേണ്ടിയാണ് ഇതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനവും തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.