ഊരകം: ഊരകം ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിലെ വട്ടപ്പറമ്പ് കുടിവെള്ള പദ്ധതി പ്രകാരം പ്രദേശവാസികൾക്ക് വെള്ളം ലഭിക്കാതെയായിട്ട് മാസങ്ങൾ പിന്നിട്ടു. മുടങ്ങി പോയ കുടിവെള്ള വിതരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സന്ദർശിച്ച് പ്രദേശവാസികൾ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി.ഉണ്ണിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.
കുടിവെള്ളം ഉടൻ വിതരണം ചെയ്യണം: നിവേദനം സമർപ്പിച്ചു
admin