വേങ്ങര: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കർമ്മഭടന്മാരായ 12-ാ വാർഡിലെ മുസ്ലിം ലീഗ് യൂത്ത് ലീഗ്, എം എസ് എഫ്, കെഎംസിസി പ്രവർത്തകർ ശിഹാബ് തങ്ങൾ സൗധത്തിൽ സംഗമിച്ചു.
വേങ്ങര ഉപജില്ല കലോത്സവത്തിൽ മികവ് പുലർത്തിയ കലാ താരങ്ങൾക്ക് സ്നേഹാദരവും നൽകി സംഗമം പ്രൗഢമായി സമാപിച്ചു.
പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ടിവി അഹമ്മദ് സാഹിബിന്റെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ മങ്കട മുസ്തഫ സാഹിബ് സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
ടിവി മുഹമ്മദ് ഇഖ്ബാൽ സാഹിബ്, ഹംസ, വിടി സാദിഖ് കോടിയാട്ട് എന്നിവർ പ്രസംഗിച്ചു.
ജംഷീർ കെ കെ സ്വാഗതവും അനീസ് ടി വി നന്ദിയും പറഞ്ഞു.