വേങ്ങര: സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്ന വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന് ജിദ്ധ വേങ്ങര പൗരസമിതി കൂട്ടായ്മ സ്വീകരണം നൽകി.വേങ്ങര ലൈവ്.നെല്ലാടൻ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മുൽത്താൻ കുഞ്ഞാവ ബൊക്കെ നൽകി സ്വീകരിച്ചു. ലത്തീഫ് അൽ- അബീർ, ചുക്കൻ അശ്റഫ്, ആലുങ്ങൽ മുഹമ്മദ്
മുസ്ഥഫ കൈതക്കോടൻ, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മയക്ക്മരുന്ന്-ലഹരി മാഫിയകളുടെ പിടിയിൽ നമ്മുടെ യുവാക്കൾ അകപ്പെടുന്നതിൽ നിന്നും സമൂഹത്തിൽ നിരന്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ-സാമൂഹിക സംഘടനകളും തയ്യാറാവണമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ടുള്ള പ്രസംഗത്തിൽ എം.കെ.റസാക്ക് അഭ്യർത്ഥിച്ചു.